Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Novak Djokovic

വിം​ബി​ള്‍​ഡ​ണ്‍: സി​ന്ന​ര്‍ x ജോ​ക്കോ സൂ​പ്പ​ര്‍ പോ​രാ​ട്ടം

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സ് സെ​മി​യി​ല്‍ സൂ​പ്പ​ര്‍ പോ​രാ​ട്ടം. ലോ​ക ഒ​ന്നാം ന​മ്പ​റാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ സെ​ര്‍​ബി​യ​ന്‍ ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ചു​മാ​യി സെ​മി​യി​ല്‍ കൊ​മ്പു​കോ​ര്‍​ക്കും.

ജ​ര്‍​മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വും ബ്രി​ട്ട​ന്‍റെ ആ​ര്‍​ത​ര്‍ ഫെ​റി​യും ത​മ്മി​ലാ​ണ് ആ​ദ്യ സെ​മി പോ​രാ​ട്ടം.

25 വ​ര്‍​ഷ​ത്തി​നി​ടെ വിം​ബി​ള്‍​ഡ​ണ്‍ സെ​മി​യി​ല്‍ എ​ത്തു​ന്ന ആ​ദ്യ വൈ​ല്‍​ഡ് കാ​ര്‍​ഡ് താ​ര​മാ​ണ് ഫെ​റി.

വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗൗ​ഫി​നെ സെ​മി​യി​ല്‍ കീ​ഴ​ട​ക്കി ചെ​ക്കി​ന്‍റെ ക​രോ​ലി​ന മു​ച്ചോ​വ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

Sports

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍; പോ​​​​രാ​​​​ട്ടം ക​​​​ടു​​​​ക്കു​​​​ന്നു

മെ​​​​ൽ​​​​ബ​​​​ണ്‍: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സി​​​​ൽ പോ​​​​രാ​​​​ട്ടം ക​​​​ടു​​​​ക്കു​​​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ യാ​​​​നി​​​​ക് സി​​​​ന്ന​​​​ർ ആ​​​​ദ്യ സെ​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷം തി​​​​രി​​​​ച്ച​​​​ടി​​​​ച്ച് മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ വി​​​​ജ​​​​യം നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ വ​​​​നി​​​​താ ര​​​​ണ്ടാം ന​​​​ന്പ​​​​ർ താ​​​​രം ഇ​​​​ഗ ഷ്യാ​​​​ങ്ടെ​​​​ക് ക​​​​ടു​​​​ത്ത പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്ന ക​​​​ലി​​​​ൻ​​​​സ്ക്യാ​​​​യ​​​​യെ വീ​​​​ഴ്ത്തി. ന​​​​വോ​​​​മി ഒ​​​​സാ​​​​ക്ക പ​​​​രി​​​​ക്കി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് പി​​​​ന്മാ​​​​റി​​​​യ ദി​​​​നം നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് മ​​​​റ്റൊ​​​​രു ച​​​​രി​​​​ത്രം പേ​​​​രി​​​​ൽ കു​​​​റി​​​​ച്ചു.

ക​​​​ന​​​​ത്ത ചൂ​​​​ടി​​​​നെത്തുട​​​​ന്ന് യാനി​​​​ക് സി​​​​ന്ന​​​​ർ- എ​​​​ലി​​​​യ​​​​റ്റ് പോ​​​​രാ​​​​ട്ടം പ​​​​ത്ത് മി​​​​നി​​​​റ്റ് നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ അ​​​​ന്പ​​​​യ​​​​ർ ഫെ​​​​ർ​​​​ഗ്യൂ​​​​സ് മു​​​​ർ​​​​ഫി തീരുമാനിച്ചു.

കടുപ്പമേറിയ മ​​​​ത്സ​​​​രം

മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​മു​​​​ഖ താ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ട്ടു. എ​​​​ലി​​​​യോ​​​​റ്റ് സ്പി​​​​സി​​​​രി​​​​യെ നാ​​​​ല് സെ​​​​റ്റ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സി​​​​ന്ന​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ആ​​​​ദ്യ സെ​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കി എ​​​​ലി​​​​യോ​​​​റ്റ് സി​​​​ന്ന​​​​റി​​​​നെ ഞെ​​​​ട്ടി​​​​ച്ചു. തി​​​​രി​​​​ച്ച​​​​ടി​​​​ച്ചാ​​​​ണ് സി​​​​ന്ന​​​​ർ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ​​​​ത്. സ്കോ​​​​ർ: 4-6, 6-3, 6-4, 6-4.

അ​​​​ഞ്ചാം ന​​​​ന്പ​​​​ർ താ​​​​രം ലോ​​​​റ​​​​ൻ​​​​സോ മു​​​​സെ​​​​റ്റി അ​​​​ഞ്ച് സെ​​​​റ്റ് നീ​​​​ണ്ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ തോ​​​​മ​​​​സ് മ​​​​ച്ചാ​​​​ക്കി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​. സ്കോർ: 5-7, 6-4, 6-2, 5-7, 6-2.

ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണ്‍ മു​​​​പ്പ​​​​താം സീ​​​​ഡ് വാ​​​​ല​​​​ന്‍റി​​​​ൻ വാ​​​​ച്ച​​​​റോ​​​​റ്റി​​​​നെ 6-4, 6-4, 7-6 സ്കോ​​​​റി​​​​ന് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ടെ​​​​യ്‌​​ല​​​​ർ ഫ്രി​​​​സ് 7-6, 2-6, 6-4, 6-4 സ്കോ​​​​റി​​​​ന് സ്റ്റാ​​​​ൻ വാ​​​​വ്റി​​​​ങ്കി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

ജോ​​​​ക്കോ​​​​വി​​​​ച്ച് @ 400:

25-ാം ഗ്ര​​​​ൻ​​​​സ്‌​​ലാം ​​കി​​​​രീ​​​​ടം സ്വ​​​​പ്നം കാ​​​​ണു​​​​ന്ന ജോ​​​​ക്കോ​​​​വി​​​​ച്ച് മെ​​​​ൽ​​​​ബ​​​​ണി​​​​ലെ ത​​​​ന്‍റെ 102-ാം മ​​​​ത്സ​​​​രവി​​​​ജ​​​​യ​​​​ത്തോ​​​​ടെ നാ​​​​ലാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. ഗ്രാ​​​​ൻ​​​​സ്‌​​ലാ​​​​മു​​​​ക​​​​ളി​​​​ൽ 400 വി​​​​ജ​​​​യ​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യ ആ​​​​ദ്യ താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും ജോ​​​​ക്കോ​​ സ്വ​​​​ന്ത​​മാ​​ക്കി. മൂ​​​​ന്നാം റൗ​​​​ണ്ട് മ​​​​ത്സ​​​​രം 6-3, 6-4, 7-6 സ്കോ​​​​റി​​​​നാ​​​​ണ് ജോ​​​​ക്കോ ജ​​യി​​ച്ച​​ത്.

ഇ​​​​ഗ ക​​​​ഷ്ട​​​​പ്പെ​​​​ട്ടു

വ​​​​നി​​​​താ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ പ്ര​​​​വേ​​​​ശ​​​​ന യോ​​​​ഗ്യ​​​​താ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ താ​​​​രം ഇ​​​​ഗ ഷ്യാ​​ങ്ടെ​​​​ക്കി​​​​നെ എ​​​​തി​​​​രാ​​​​ളി അ​​​​ന്ന ക​​​​ലി​​​​ൻ​​​​സ്ക്യാ​​​​യ ഞെ​​​​ട്ടി​​​​ച്ചു. ആ​​​​ദ്യസെ​​​​റ്റ് അ​​​​നാ​​​​യാ​​​​സം ഇ​​​​ഗ നേ​​​​ടി. എ​​​​ന്നാ​​​​ൽ, ര​​​​ണ്ടാം സെ​​​​റ്റി​​​​ൽ ഇ​​​​ഗ​​​​യു​​​​ടെ ചു​​​​വ​​​​ട് പ​​​​ത​​​​റി. 1-6ന് ​​​​അ​​​​ന്ന സെ​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ ത്രി​​​​ല്ല​​​​ർ പോ​​​​രാ​​​​ട്ട​​​​മാ​​​​യി മാ​​​​റി. ഒ​​​​ടു​​​​വി​​​​ൽ 6-1, 1-6, 6-1 സ്കോ​​​​റി​​​​ന് ഇ​​​​ഗ ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി.

അ​​​​മാ​​​​ൻ​​​​ണ്ടാ അ​​​​നി​​​​സി​​​​മോ​​​​വ 6-1, 6-4 സ്കോ​​​​റി​​​​ന് പെ​​​​യ്റ്റ​​​​ണ്‍ സ്റ്റീ​​​​ർ​​​​ന​​​​സി​​​​നെ​​​​യും എ​​​​ലീ​​​​ന റെ​​​​യ്ബി​​​​ക്കാ​​​​ന 6-2, 6-3 സ്കോ​​​​റി​​​​ന് തെ​​​​രേ​​​​സ വാ​​​​ല​​​​ന്‍റോവ​​​​യെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​സീ​​​​ക്ക പെ​​​​ഗ്വ​​​​ല 6-3, 6-2ന് ​​​​ഒ​​​​ക്സാ​​​​ന സെ​​​​ല​​​​ഘ​​​​മെ​​​​റ്റേ​​​​വ​​​​യെ വീ​​​​ഴ്ത്തി​​​​യ​​​​പ്പോ​​​​ൾ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ മാ​​​​ഡി​​​​സ​​​​ണ്‍ കീ​​​​സ് 6-3, 6-3 സ്കോ​​​​റി​​​​ന് ക​​​​രോ​​​​ളി​​​​ന ഫ്ലി​​​​സ്കോ​​​​വ​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന് പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.

ന​​​​വോ​​​​മി പി​​ന്മാ​​റി

ര​​​​ണ്ട് ത​​​​വ​​​​ണ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ചാ​​​​ന്പ്യ​​​​നാ​​​​യ ന​​​​വോ​​​​മി പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മൂ​​​​ന്നാം റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ത്തി​​​​ന് മു​​​​ന്പാ​​​​യി പി​​​​ന്മാ​​​​റു​​​​ന്ന​​​​താ​​​​യി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​ടെ അ​​​​റി​​​​യി​​​​ച്ചു. മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ മാ​​​​ഡി​​​​സ​​​​ണ്‍ ഇം​​​​ഗ്ലി​​​​സാ​​​​യി​​​​രു​​​​ന്നു ജാ​​​​പ്പ​​​​നീ​​​​സ് താ​​​​ര​​​​ത്തി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി. ഇ​​​​തോ​​​​ടെ 2022ൽ ​​​​ആ​​​​ഷ്‌​​ലി ബാ​​​​ർ​​​​ട്ടി​​​​ക്കി​​​​ന് ശേ​​​​ഷം ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ 16-ാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഓ​​​​സീസ് താ​​​​ര​​​​മാ​​​​യി ഇം​​​​ഗ്ലി​​​​സ് മാ​​​​റി.

Sports

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ്:നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്,ഇ​​​​ഗ ഷാ​​​​ങ്ടെ​​​​ക് മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ

മെ​​​​ൽ​​​​ബ​​​​ണ്‍: ഹാ​​​​ട്രി​​​​ക് കി​​​​രീ​​​​ട​​​​ത്തി​​​​നാ​​​​യി കു​​​​തി​​​​പ്പ് തു​​​​ട​​​​ർ​​​​ന്ന് യാ​​​​നി​​​​ക് സി​​​​ന്ന​​​​ർ, ച​​​​രി​​​​ത്രം കു​​​​റി​​​​ക്കാ​​​​ൻ നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്, കി​​​​രീ​​​​ട മോ​​​​ഹ​​​​വു​​​​മാ​​​​യി ഇ​​​​ഗ ഷാ​​​​ങ്ടെ​​​​ക്... ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മു​​ന്പ​​ന്മാ​​ർ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. 21-ാം സീ​​​​ഡ് ഡെ​​​​നി​​​​സ് ഷ​​​​പോ​​​​വ​​ലോ​​​​യും 31-ാം സീ​​​​ഡ് സ്റ്റെ​​​​ഫ​​​​നോ​​​​സ് സി​​​​റ്റ്സി​​​​പാ​​​​സും പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പു​​​​റ​​​​ത്താ​​​​യി.

സി​​​​ന്പി​​​​ൾ സി​​​​ന്ന​​​​ർ

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ലും സി​​​​ന്ന​​​​റി​​​​ന് സിന്പി​​​​ൾ ജം​​യം. ജ​​​​യിം​​​​സ് ഡ​​​ക്‌​‌​​വ​​​ര്‍ത്തി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് (6-1, 6-4, 6-2) കീ​​​​ഴ​​​​ട​​​​ക്കി മൂ​​​​ന്നാം റൗ​​​​ണ്ട് പ്ര​​​​വേ​​​​ശ​​​​നം. ച​​​​രി​​​​ത്രം കു​​​​റി​​​​ക്കാ​​​​ൻ ഒ​​​​രു ക​​​​പ്പ് ദൂ​​​​ര​​​​മു​​​​ള്ള ജോ​​​​ക്കോ​​​​വി​​​​ച്ച് അ​​​​നാ​​​​യാ​​​​സം മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു. ഫ്രാ​​​​ൻ​​​​സെ​​​​സ്കോ മ​​​​യ്സ്ട്രെ​​​​ല്ലി​​​​യെ 6-3, 6-2, 6-2 സ്കോ​​​​റി​​​​നാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ലോ​​​​റ​​​​ൻ​​​​സോ മു​​​​സെ​​​​സ​​​​റ്റി 6-3, 6-3, 6-4 സ്കോ​​​​റി​​​​ന് ലോ​​​​റ​​​​ൻ​​​​സോ സൊ​​​​നെ​​​​ഗോ​​​​യെ​​​​യും ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണ്‍ 6-3, 6-2, 6-2 സ്കോ​​​​റി​​​​ന് ഡേ​​​​ൻ സ്വീ​​​​നി​​​​യെ​​​​യും ടെ​​​യ്‌​‌​​ല​​​ര്‍ ഫ്രി​​​​റ്റ്സ് 6-1, 6-4, 7-6 സ്കോ​​​​റി​​​​ന് വി​​​​റ്റ് കോ​​​​പ്രി​​​​വ​​​​യെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ഗ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ

ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ വ​​​​നി​​​​താ താ​​​​രം ഇ​​​​ഗ ഷ്യാ​​ങ്ടെ​​​​ക് ക​​​​രു​​​​ത്താ​​​​ടെ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ. മാ​​​​രി ബൗ​​​​സ്കോ​​​​വ​​​​യെ 6-2, 6-3 സ്കോ​​​​റി​​​​ന് നി​​​​ഷ്പ്ര​​​​യാ​​​​സം കീ​​​​ഴ​​​​ട​​​​ക്കി. അ​​​​മാ​​​​ൻ​​​​ണ്ട അ​​​​നി​​​​സി​​​​മോ​​​​വ 6-1, 6-4ന് ​​​​ക​​​​റ്റേ​​​​റി​​​​ന സി​​​​നി​​​​കോ​​​​വ​​​​യെ​​​​യും ജ​​​​സീ​​​​ക്ക പെ​​​​ഗു​​​​ല 6-0, 6-2ന് ​​​​മ​​​​കാ​​​​ർ​​​​ട്നീ കെ​​​​സ്‌ലറി​​​​നെ​​​​യും നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ മാ​​​​ഡി​​​​സ​​​​ണ്‍ കീ​​​​സ് 6-1, 7-5ന് ​​ആ​​​​ഷ്‌​​ലി​​​​ൻ ക്രൂ​​​​ഗ​​​​റെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട​​​​ത്തി മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.
പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​ൻ. ശ്രീ​​​​റാം ബാ​​​​ലാ​​​​ജി​​​​യും നീ​​​​ൽ ഒ​​​​ബ​​​​ർ​​​​ലെ​​​​യ്‌​​റ്റ​​​​ന​​​​റു​​​​മ​​​​ട​​​​ങ്ങു​​​​ന്ന സ​​​​ഖ്യം ജോ​​​​ർ​​​​ദാ​​​​ൻ തോം​​​​പ്സ​​​​ണ്‍, പി​​​​രെ ഹൂ​​​​ഗ്സ് ഹെ​​​​ർ​​​​ബ​​​​ർ​​​​ട്ട് കൂ​​ട്ടു​​കെ​​ട്ടി​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. സ്കോ​​​​ർ: 7-6, 3-6, 7-6.

Latest News

Corehub Up